ചാക്കോച്ചനെ തോൽപ്പിക്കുന്ന ഡാൻസുമായി ധ്യാൻ ശ്രീനിവാസൻ, 'ദേവദൂതർ പാടി' എന്ന വെെറൽ ഗാനത്തിന് ചുവടുവച്ച് താരം, VIDEO

Saturday 06 August 2022 4:18 PM IST

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ നായകനാക്കി ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ ഒരുക്കുന്ന ചിത്രമാണ് '​ന്നാ​ ​താ​ൻ​ ​കേ​സ് ​കൊ​ട്'. ത​മി​ഴ് ​ന​ടി​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​ആ​ണ് ചിത്രത്തിലെ ​നാ​യി​ക.​ ​

എ​സ്.​ടി.​കെ​ ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​ ​നി​ർ​മ്മാ​ണ​വും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ്,​ ​ഉ​ദ​യ​ ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളു​ടെ​ ​കീ​ഴി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​സ​ഹ​നി​ർ​മ്മാ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.'ദേവദൂതർ പാടി' എന്ന ഗാനം വലിയ ഓളമാണ് സൃഷ്ടിച്ചത്. ഗാനരംഗത്തിൽ പുതുമയുള്ള ഡാൻസ് പ്രകടനമാണ് കുഞ്ചാക്കോ ബോബൻ കാഴ്‌ചവച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചാക്കോച്ചന്റെ വെെറൽ ഡാൻസ് ആവർത്തിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്‌ടതാരം ധ്യാൻ ശ്രീനിവാസൻ. തങ്ങളുടെ ഇഷ്ടതാരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.