ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് മാസം; രണ്ട് കുട്ടികളുടെ പിതാവായ ആനപ്പാപ്പാൻ അറസ്റ്റിൽ

Sunday 07 August 2022 10:49 AM IST

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആനപ്പാപ്പാൻ അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിത്തുന്ന വിഷ്ണുഭവനിൽ വിഷ്ണുവിനെ (25) ആണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ വീടിന് സമീപത്ത് വച്ച് മൂന്ന് മാസത്തോളമാണ് വിഷ്ണു പതിനേഴുകാരിയെ പീഡിപ്പിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി.