പൊതുയിടത്തിൽ പാലിക്കേണ്ട മര്യാദ പാലിച്ചില്ല, സ്ത്രീകൾ പരസ്യങ്ങളിൽ അഭിനയിക്കേണ്ടെന്ന് ഇറാൻ; സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് അധികൃതർ

Sunday 07 August 2022 3:34 PM IST

ടെഹ്റാൻ: സ്ത്രീകൾ പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറാൻ. അടുത്തിടെ പുറത്തിറങ്ങിയ ഐസ്‌ക്രീമിന്റെ പരസ്യം വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് പരസ്യങ്ങളിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത്.


മാഗ്നം എന്ന ഐസ്‌ക്രീം ബ്രാൻഡിന്റെ പരസ്യത്തിലഭിനയിച്ച യുവതിയുടെ ശിരോവസ്ത്രം അൽപം മാറിയിരുന്നു. മുടി കുറച്ച് കാണാമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇത്തരം പരസ്യങ്ങൾ സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് വിമർശനം.

കൂടാതെ സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പുറത്തിറക്കിയതിന്റെ പേരിൽ നിർമാതാക്കൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പൊതുയിടത്തിൽ പാലിക്കേണ്ട മര്യാദ പാലിച്ചില്ലെന്നും അതിനാൽ ഇനി പരസ്യങ്ങളിൽ സ്ത്രീകൾ അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇറാൻ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement