വൈറലായ ശേഷമാണ് അയാൾ എന്നെക്കുറിച്ച് പരസ്യമായി പറയാൻ തുടങ്ങിയത്, ആറു വർഷത്തോളമായി ശല്യം ചെയ്യുന്നു, രോഗിയായ അമ്മയെ പോലും ബുദ്ധിമുട്ടിച്ചെന്ന് നിത്യ മേനൻ

Sunday 07 August 2022 7:00 PM IST

ആറുവർഷത്തോളമായി തന്നെ ശല്യം ചെയ്യുന്ന ആരാധകനെക്കുറിച്ച് തുറന്നി പറഞ്ഞ് നടി നിത്യ മേനൻ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനൻ തന്റെ കുടുംബത്തെ ബുദ്ധിമുട്ടിച്ച ആരാധകനെക്കുറിച്ച് പറഞ്ഞത്.. അർബുദ ചികിത്സയിലിരിക്കെ അമ്മയെപോലും അയാൾ ശല്യപ്പെടുത്തി. വൈറലായ ശേഷമാണ് എന്നെക്കുറിച്ച് അയാൾ പരസ്യമായി പറയാൻ തുടങ്ങി.ത്. അയാൾ എന്തു പറഞ്ഞാലും വിശ്വസിക്കുന്നവർ പമ്പര വിഡ്ഢികളാണ്. ആറു വർഷത്തോളമായി അയാൾ ശല്യം ചെയ്യുന്നു. പൊലീസിൽ പരാതിപ്പെടാൻ എല്ലാവരും ആവശ്യപ്പെട്ടിട്ടും ഞാൻ അസാമാന്യ ക്ഷമയാണ് കാണിച്ചത്.

അയാൾ എന്റെ മാതാപിതാക്കളെ അവരുടെ ഫോണിൽ വിളിക്കും. ഒടുവിൽ അവർക്കു പോലും ശബ്‌ദമുയർത്തേണ്ടി വന്നു. അമ്മ അർബുദ ചികിത്സയിലിരിക്കെയും അയാൾ വിളിക്കുമായിരുന്നു. സാധാരണ സൗമ്യതയും ശാന്തതയും ഉള്ള അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യത്തോട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ അവരോട് നമ്പർ ബ്ലോക്ക് ചെയ്യാൻ പറഞ്ഞു. അയാളുടെ മുപ്പതോളം നമ്പരുകൾ ബ്ലോക്ക് ചെയ്യേമ്ടി വന്നു. ആരാധകന്റെ പേര് പരാമർശിക്കാതെയായിരുന്നു നിത്യ മേനൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വിജയ് സേതുപതിക്കൊപ്പമുള്ള 19 (1) (എ)യാണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.