കൈലാഷിന്റെ മാത്തുക്കുട്ടിയുടെ വഴികൾ 19ന്
Monday 08 August 2022 6:00 AM IST
കൈലാഷ് നായകനാവുന്ന മാത്തുക്കുട്ടിയുടെ വഴികൾആഗസ്റ്റ് 19ന് തിയേറ്ററിൽ എത്തും. പരിസ്ഥിതി പ്രമേയമായ ചിത്രം ബിജു എം രാജ് സംവിധാനം ചെയ്യുന്നു.ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും വിദേശയാത്ര സഞ്ചാരിയുമായ സി .സി മാത്യു ചെറുവേലിക്കൽ കഥ, നിർമ്മാണം എന്നിവ നിർവഹിക്കുന്നു.ചിത്രത്തിൽ സി.സി മാത്യു പ്രധാന വേഷവും അവതരിപ്പിക്കുന്നുണ്ട്. സുനിൽ സുഖദ, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ, റിയാസ് വയനാട്,പി. സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈഹ നിഹാർ , ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവരാണ് മറ്റു താരങ്ങൾ. ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന എന്നിവ നിർവഹിക്കുന്നു. ചെറുവേലിക്കൽ ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം.ഛായാഗ്രഹണം മുരളി പണിക്കർ.പി. ആർ .ഒ എം. കെ ഷെജിൻ.