റോഡിലെ കുണ്ടും കുഴിയും നോക്കി നടക്കലല്ല മന്ത്രിയുടെ പണി,​ രസിപ്പിച്ച് 'ന്നാ താൻ കേസ് കൊട്' ട്രെയിലർ

Sunday 07 August 2022 8:46 PM IST

ഒരൊറ്റ ഗാനത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായ ചിത്രമാണ് ' ന്നാ താൻ കേസ് കൊട് ". . ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ,​ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വളരെ രസകരമായ രംഗങ്ങൾ ഉൾക്കൊള്ളിച്ച ട്രെയിലറാണ് പുറത്തിറങ്ങിയത്.

മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരു ന്നു. . ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തം വൈറലായി മാറിയിരുന്നു. 'കൊഴുമ്മൽ രാജീവൻ' അഥവാ 'അംബാസ് രാജീവൻ' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാകേഷ് ഹരിദാസ്ആ ണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. 'സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. രാജേഷ് മാധവൻ,​ വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.