കിണറിന്റെ ഗ്രിൽ മാറികിടന്നത്  സംശയം വർദ്ധിപ്പിച്ചു,​  മനോരമയുടെ കൊലപാതകം നാട്ടുകാർ അറിഞ്ഞതിങ്ങനെ 

Monday 08 August 2022 3:32 AM IST

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമയെന്ന (68)​ വീട്ടമ്മയുടെ കൊലപാതകം പുറത്തറിഞ്ഞത് നാട്ടുകാർക്ക് തോന്നിയ ഒരു സംശയത്തെ തുടർമ്മ്. മനോരമയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചലിനിടെ ഇവരുടെ വീടിന് തൊട്ടുപിറകിലുള്ള ആൾതാമസില്ലാത്ത വീട്ടിലെ കിണറിന് മുകളിൽ ഉണ്ടായിരുന്ന ഇരുമ്പ് ഗ്രിൽ മാറ്റിയ നിലയിൽ കണ്ടത് സംശയം വർദ്ധിപ്പിച്ചു. തുടർന്ന് കിണറിൽ പരിശോധന നടത്തിയപ്പോഴാണ് കൈകാലു കൾ കൂട്ടിക്കെട്ടി കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം ഫയർഫോഴ്‌സ് സംഘം പുറത്തെടുത്തത്. പൊലീസ് നായ മണം പിടിച്ച് ആദ്യം ഇങ്ങോട്ടേക്ക് എത്തിയെങ്കിലും പിന്നീട് മറ്റൊരു ദിശയിലേക്ക് പോയിരുന്നു. ബംഗാളി തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്.

ഒളിവിൽ പോയ ആദം അലി സ്ഥിരമായി ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളല്ലെന്ന് ഇയാൾക്കൊപ്പം താമസിക്കുന്നവർ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്.

തൊട്ടടുത്ത വീട്ടിൽ ജോലിക്ക് നിൽക്കുന്ന ബംഗാളികളായ തൊഴിലാളികൾ സ്ഥിരമായി മനോരമയുടെ വീട്ടിൽ നിന്നാണ് കുടിക്കാൻ വെള്ളമെടുത്തിരുന്നത്. ഒളിവിൽപ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി,​ ദിനരാജ് വീട്ടിലില്ലെന്ന് മനസിലാക്കിയശേഷം മനോരമയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് ശേഷം വീടിന് പുറകിലുള്ള മതിലിന് മുകളിലൂടെ താമസമില്ലാത്ത വീട്ടിലേക്ക് മൃതദേഹം തള്ളുകയായിരുന്നു.

നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ചുടുകല്ല് കൊണ്ടുവന്ന് മൃതദേഹം കെട്ടിത്താഴ്‌ത്തിയശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മനോരമയെ താൻ അടിച്ചെന്ന് ആദംഅലി പറഞ്ഞതനുസരിച്ച് മറ്റൊരു തൊഴിലാളി കെട്ടിടത്തിന്റെ നിർമ്മാണ കരാറുകാരനെ വിവരം പറഞ്ഞു. തുടർന്ന് കരാറുകാരൻ സ്ഥലത്തെത്തി പൊലീസിനോട് ഇക്കാര്യം അറിയിക്കുകയുമായിരുന്നു.

വൃദ്ധരായ ദമ്പതിമാർ മാത്രം താമസിക്കുന്ന വീടാണെന്ന് മനസിലാക്കി കൊലപാതകത്തിനുള്ള പ്ലാൻ ആദം അലി നേരത്തെ മനസിൽ തയ്യാറാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 1.15ഓടെടെ വീട്ടിൽ നിന്ന് അസ്വാഭാവികമായ ശബ്ദം തൊട്ടടുത്ത വീട്ടിലെ സ്ത്രീ കേട്ടിരുന്നു. ഒരാൾ അമറുന്നതുപോലെയുള്ള ശബ്ദമാണ് ഇവർ കേട്ടത്. ഏതുവീട്ടിലാണ് ശബ്ദം കേട്ടതെന്നറിയാൻ ഒന്നുരണ്ടു വീടുകളിൽ കയറിയെങ്കിലും അതേക്കുറിച്ചു മനസിലായില്ല. തുടർന്ന് അവർ മടങ്ങിപ്പോകുകയായിരുന്നു. എന്നാൽ കുറെ നേരം കഴിഞ്ഞപ്പോൾ ഭാരമുള്ള ഒരു വസ്തു വെള്ളത്തിൽ വീഴുന്ന ശബ്ദവും കേട്ടു. തുടർന്ന് നാട്ടുകാർ ശബ്ദംകേട്ട ഭാഗത്തെ വീടുകളിലെത്തിയെങ്കിലും മനോരമയുടെ വീട്ടിൽ നിന്നുമാത്രം ആരും പുറത്തിറങ്ങിയില്ല.

സംശയം ഇരട്ടിച്ചതോടെ വർക്കലയിൽ മകളുടെ വീട്ടിൽ പോയിരുന്ന ദിനരാജിനെ വിളിച്ച് വീട്ടിൽ ആരുമില്ലേ എന്ന് ചോദിച്ചു. വീട്ടിൽ ഭാര്യയുണ്ടെന്നും കയറി പരിശോധിക്കാനും നിർദ്ദേശം നൽകിയതനുസരിച്ചാണ് നാട്ടുകാർ അകത്തുകയറിയത്. കാണാത്തതിനെ തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മനോരമയുടെ മൃതദേഹം കണ്ടത്.

കേ​ശ​വ​ദാ​സ​പു​രം​ ​ര​ക്ഷാ​പു​രി​ ​റോ​ഡ്,​ ​മീ​നം​കു​ന്നി​ൽ​ ​വീ​ട്ടി​ൽ​ ​ദി​ന​രാ​ജി​ന്റെ​ ​ഭാ​ര്യ​ ​മ​നോ​ര​മ​ ​(68​)​യാ​ണ് ഇന്നലെ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​അ​റു​പ​തി​നാ​യി​രം​ ​രൂ​പ​യും​ ​ന​ഷ്ട​മാ​യി​ട്ടു​ണ്ട്. കൈകാലുകൾ കെട്ടി കി​ണ​റ്റി​ൽ​ ​കെ​ട്ടി​ത്താ​ഴ്ത്തി.​യ നിലയിലായിരുന്നു മൃതദേഹം. ​ ദിനരാജും ഭാര്യ മനോരമയും റിട്ട. സർക്കാർ ജീവനക്കാരാണ്.