ദിലീപിനൊപ്പം  രണ്ട് നായികമാരും  'ഡാഡി ഗിരിജയും',​ വമ്പൻ താരനിരയുമായി റാഫി ചിത്രം മുംബയിൽ ചിത്രീകരണം  തുടങ്ങി

Monday 08 August 2022 10:47 AM IST

ദി​ലീ​പ്-​റാ​ഫി​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​'വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥ'​ന്റെ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ൾ​ ​മും​ബയി​ൽ​ ​പു​ന​രാ​രം​​ഭി​ച്ചു.​ ദി​ലീ​പ്,​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ,​ വീ​ണ​ ​ന​ന്ദ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ര​ണ്ടാം​ ​ഷെ​ഡ്യൂ​ളി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്തു.​ ടു​ ​ക​ൺ​ട്രീ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​പും​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​യും​ ​ഒ​രു​മി​ച്ച് അഭിനയിച്ചിട്ടുണ്ട്.


ജ​ഗ​പ​തി​ ​ബാ​ബു​ ​ചി​ത്ര​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ പു​ലു​മു​രു​ക​നി​ൽ​ ​ഡാ​ഡി​ ഗി​രി​ജ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ളത്തിനും ​പ​രി​ചി​ത​മാ​യ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​മാ​ണ് ​ജ​ഗ​പ​തി​ ​ബാ​ബു.​ ​പു​ലി​മു​രു​ക​നു​ശേ​ഷം​ ​ജ​ഗ​പ​തി​ ​ബാ​ബു​വും​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​യും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും 'വോ​യി​സ് ​ഒഫ് ​സ​ത്യ​നാ​ഥ'നുണ്ട്.​ ​

ദി​ലീ​പ് ​-​ റാ​ഫി​ ​ടീ​മി​ന്റെ​ ​മു​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​പോ​ലെ​ ഹാ​സ്യ​ത്തി​ന് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി​യാ​ണ് ​'വോ​യ്സ് ​ഒ​ഫ് ​സ​ത്യ​നാ​ഥ​ൻ'​ ​ഒ​രു​ക്കു​ന്ന​ത്.​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​അ​ല​ൻ​സി​യ​ർ​ ,​ജാ​ഫ​ർ​ ​സാ​ദി​ഖ് ​(​വി​ക്രം​ ​ഫൈ​യിം​ ​)​, സി​ദ്ദി​ഖ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​ഫൈ​സ​ൽ,​ ​ഉ​ണ്ണി​രാ​ജ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​നു​ശ്രീ​ ​അ​തി​ഥി​താ​ര​മാ​യി​ ​എ​ത്തു​ന്നു​.​


മും​ബയ്,​ ​ഡ​ൽ​ഹി,​ ​രാ​ജ​സ്ഥാ​ൻ,​ ​ചെ​ന്നൈ,​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ​ര​ണ്ടാം​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ക്കു​ക.​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​റാ​ഫി​യു​ടേ​താ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജി​തി​ൻ​ ​സ്റ്റാ​നി​ല​സ്,​ ​സ്വ​രൂ​പ് ​ഫി​ലി​പ്പ്. ​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ഗ്രാ​ന്റ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റേ​യും​ ​ബാ​ന​റി​ൽ​ ​എ​ൻ.​എം​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു,​ ​ദി​ലീ​പ്,​ ​പ്രി​ജി​ൻ​ ​ജെ.​പി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സം​ഗീ​തം​-​ ​ജ​സ്റ്റി​ൻ​ ​വ​ർ​ഗീ​സ്‌,​ പി.​ആ​ർ.​ഒ ​-​ ​പി ശി​വ​പ്ര​സാ​ദ്.