സൗദിക്ക് 500 കോടി ഡോളറിന്റെ ആയുധം നല്‍കാന്‍ യു.എസ്സ്. | ലക്ഷ്യം മറ്റൊന്ന് | VIDEO

Monday 08 August 2022 3:43 PM IST

സൗദിയില്‍ പുഞ്ചിരിയുമായി വന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന് നാക്കു വിനയായതോടെ തിരികെ പോകേണ്ടി വന്നു കലങ്ങിയ കണ്ണുകളും കൊണ്ട്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങികൂട്ടുന്നതില്‍ നിന്നും സൗദിയെ വിലക്കാനും ബൈഡനായില്ല, അനാവശ്യ പരാമര്‍ശത്തില്‍ സൗദി ഭരണാധികാരിയുടെ ആട്ടും തുപ്പും വരെ കേള്‍ക്കേണ്ടി വന്നു. പക്ഷെ കളി അമേരിക്കയോടോ, അതും റഫറിയെ വരെ റഗ്ബി പഠിപ്പിക്കുന്ന നാട്ടുകാരോടോ?

​​​ഇനി എല്ലാം ഒന്നേന്നു എന്ന മാതിരി പിണക്കങ്ങള്‍ ഒക്കെ പറഞ്ഞു തീര്‍ത്തു സൗദി അമേരിക്കന്‍ സൗഹൃദം ദിനം പ്രതി അതി ദൃഢമായി വളരുക ആണ്, ഇരു രാജ്യങ്ങളുടെയും പിണക്കം മാറിയുള്ള ഇണക്കം കണ്ട ലോക നയതന്ത്ര വിദഗ്ധരുടെ കണ്ണാണ് തള്ളിയത്. അതേ സൗദി അറേബ്യക്ക് ആയുധങ്ങള്‍ കൈമാറാന്‍ രംഗത്ത് എത്തിയിരിക്കുക ആണ് യുഎസ്. അതും കരാര്‍ എത്ര ഡോളറിന്റേത് ആണെന്ന് അറിയാമോ? 500 കോടിയിൽ ഏറെ ഡോളറിന്. സൗദി അറേബ്യക്കും യുഎഇയ്ക്കും മിസൈല്‍ പ്രതിരോധ സംവിധാനം വില്‍ക്കാന്‍ യു.എസ് വിദേശകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തിന് പിന്നാലെ ആണ് സുപ്രധാന തീരുമാനം.