ഗായത്രി സുരേഷിന്റെ ഉത്തമി 12ന്

Tuesday 09 August 2022 6:05 AM IST

ഗായത്രി സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉത്തമി ആഗസ്റ്റ് 12ന് റിലീസ് ചെയ്യും. എസ്. പി സുരേഷ് കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ രാജി മേനോൻ,ഷാജി നാരായണൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്,വിനോദ്, അജിത്കുമാർ എം, സനൽ,രാജേഷ്,രമേശ്,അനുപമ എന്നിവരാണ് മറ്റ് താരങ്ങൾ.

എസ്. എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ കെ. സെൻ താമരയ് സെൽവി ആണ് നിർമ്മാണം. സംവിധായകൻ എസ് .പി സുരേഷ് കുമാർ, ജഗ്ഗു, എന്നിവർ ചേർന്നാണ് കഥ .ഛായാഗ്രഹണം രാഹുൽ സി .വിമല.അനശ്വര സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി സംഗീതം നൽകുന്നു.ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ , ഉണ്ണിക്കൃഷ്ണൻ .പശ്ചാത്തല സംഗീതം രവി ജെ. മേനോൻ . പി .ആർ . ഒ എം .കെ ഷെജിൻ.