അമിതവേഗതയിൽ കാറോടിച്ച് 19കാരൻ ഇടിച്ച് തെറിപ്പിച്ചത് രണ്ട് കാറുകളും ഒരു മനുഷ്യജീവനും, റോഡ് മുറിച്ച് കടക്കവെ മരിച്ചത് 45കാരി
Monday 08 August 2022 7:51 PM IST
കൊൽക്കത്ത: അമിത വേഗതയിൽ 19 കാരൻ ഓടിച്ച ചുവന്ന ജാഗ്വാർ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. കൊൽക്കത്തയിലെ പിക്‌നിക് ഗാർഡനിലെ താമസക്കാരിയായ ശാസ്ത്രി ദാസ് (45) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
ബാലിഗഞ്ച് സർക്കുലർ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അതിവേഗത്തിൽ വന്ന ജാഗ്വാർ ശാസ്തി ദാസിനെ ഇടിച്ചത്. കാറിന്റെ ചക്രത്തിനടിയിൽ പെട്ട് പോയ ശാസ്തി ദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ശാസ്തിയെ സർക്കാർ ആശുപത്രിലേക്ക് മാറ്റി. ന്നു. ശാസ്തി ദാസിനെ ഇടിക്കുന്നതിന് മുമ്പ് ജാഗ്വാർ ആദ്യം രണ്ട് കാറുകളിൽ ഇടിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കാർ ഡ്രൈവറായ സുയേഷ് പരാശ്രംപുരിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് മുപ്പത് മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.