തമിഴ്‌നാട്ടിലെ ജനങ്ങളുടെ നേട്ടത്തിനായി കഴിയുന്നതെല്ലാം ചെയ്യും; രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് രജനികാന്ത്

Monday 08 August 2022 9:22 PM IST

ചെന്നൈ: താൻ പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്നുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. അടുത്ത പദ്ധതി വരാനിരിക്കുന്ന തന്റെ ചിത്രമായ 'ജയിലർ' യിൽ അഭിനയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ഗവർണർ ആർ എൻ രവിയുമായുള്ള കൂടിക്കാഴ്ച ശേഷമാണ് എല്ലാ അഭ്യൂഹങ്ങൾക്കും അദ്ദേഹം വ്യക്തത വരുത്തിയത്. തന്റെ വസതിക്ക് പുറത്ത് മാദ്ധ്യമങ്ങളുമായി ഇനി സംവാദത്തിന്നില്ലെന്നും രജനികാന്ത് പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല” എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് നേരിട്ട് പറഞ്ഞു.

താനും ഗവർണറും രാഷ്ട്രീയത്തെക്കുറിച്ചോ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചോ എന്തെങ്കിലും ചർച്ച ചെയ്തോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഇതിന് മറുപടിയായി അദ്ദഹം പറഞ്ഞത്, ഞങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു, എന്നാൽ മാദ്ധ്യമങ്ങളോട് അതൊന്നും വെളിപ്പെടുത്താൻ കഴിയില്ലെന്നും, "തമിഴ്‌നാട്ടിലെ ആത്മീയതയെയും വിശ്വാസങ്ങളെയും താൻ ഇഷ്ടപ്പെടുന്നു" വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ നേട്ടങ്ങൾക്കായി തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 15നോ 22നോ ആരംഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ജയിലർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. കഴിഞ്ഞ വർഷം ദീപാവലി റിലീസായി വന്ന അണ്ണാത്തെയിലാണ് അദ്ദേഹം അവസനമായി അഭിനയച്ചത്.

Advertisement
Advertisement