നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ
Tuesday 09 August 2022 3:47 AM IST
ആറ്റിങ്ങൽ: നിരവധി കേസുകളിൽ പ്രതികളായ മൂന്ന് പേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ വേളാർക്കുടി(എ.സി.എ.സി നഗർ) എം.എസ്. നിവാസിൽ ആകാശ് (23), തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ഒറ്റപ്ലാംമൂട് ചൂട്ടുതരുന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മിഥുൻ (22), കടുവയിൽ ശ്രീജ ഭവനിൽ ജിജോ(20) എന്നിവരെയാണ് അറസ്റ്ര് ചെയ്തത്. കടുവയിൽ സുരേഷ് പാട്ടത്തിനെടുത്ത് നട്ടിരുന്ന രണ്ടേക്കർ വാഴകൃഷി വെട്ടി നശിപ്പിച്ച കേസിലാണ് ഇവർ പിടിയിലായത്. ഇവരുടെ പേരിൽ വിവിധ സ്റ്രേഷനുകളിലായി പിടിച്ചുപറി, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുണ്ടെന്ന് സി.ഐ പ്രതാപചന്ദ്രൻ പറഞ്ഞു. എസ്,ഐമാരായ രാജേന്ദ്രൻ നായർ, രാധാകൃഷ്ണൻ, പൊലീസുകാരായ ബിനോജ്, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതി റിമാന്റ് ചെയ്തു.