12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോൺ വില്പന തടഞ്ഞേക്കും

Tuesday 09 August 2022 12:08 AM IST

ന്യൂഡൽഹി : ആഭ്യന്തര കച്ചവടം വർദ്ധിപ്പിക്കുന്നതിനായി ചൈനീസ് കമ്പനികൾ 150 ഡോളറിന് (12,000 രൂപ) താഴെയുള്ള ഫോൺ വിൽക്കുന്നത് തടയാൻ ഇന്ത്യ ശ്രമിക്കുന്നതായി സൂചന. സയോമി, റിയൽ മീ മുതലായ ചൈനീസ് കമ്പനികളെ ഇത് ബാധിക്കും. ആപ്പിൾ, സാംസംഗ് എന്നീ കമ്പനികൾ ഫോണുകൾക്ക് കൂടുതൽ വിലയുള്ളതിനാൽ അവരെ ഇത് ബാധിക്കില്ല. ചൈനയ്ക്ക് ശേഷം ഏറ്റവും വലിയ സ്മാർട്ട് ഫോൺ മാർക്കറ്റ് ഇന്ത്യ ആയതിനാൽ ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. കൊവിഡിന് ശേഷം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ വളർച്ചയായിരുന്നു.

Advertisement
Advertisement