ഓർഡിനൻസ് രാജ് അവസാനിപ്പിക്കണം: ചെന്നിത്തല

Tuesday 09 August 2022 12:19 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല.അടിയന്തര ഘട്ടങ്ങളിൽ മാത്രം ഇറക്കേണ്ടതാണ് അവ. 2021ൽ മാത്രം 142 ഉം ഈ വർഷം ഇതേ വരെ 14 ഓർഡിനൻസുകളുമാണ് ഇറക്കിയത്. 11 എണ്ണം കൂടി ഇറക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ.പൊലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസിലൂടെ സർക്കാരിന്റെ ലാഘവത്വമാണ് വ്യക്തമാകുന്നതെന്നും ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.