വിവാഹ വേദിയിൽ അതിഥികളെ അമ്പരപ്പിച്ച് വരനും വധുവും; ഇപ്പോഴേ ഇങ്ങനെയെങ്കിൽ ശേഷം എന്തായിരിക്കുമെന്ന് സോഷ്യൽ മീഡിയ, വീഡിയോ
Tuesday 09 August 2022 11:52 AM IST
വരൻ വധുവിനെ ഉമ്മ വയ്ക്കുന്നതിന്റെയും, വരന്റെ മുഖത്തടിക്കുന്ന വധുവിന്റെയുമൊക്കെ വീഡിയോകൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരത്തിൽ ഒരു കല്യാണ വീഡിയോ കൂടി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുമ്പിൽവച്ച് പരസ്പരം തല്ലിടുന്ന വധുവും വരനുമാണ് വീഡിയോയിലുള്ളത്. ചുറ്റുമുള്ളവർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയാണ്. 'ടോക്സിക് ദമ്പതികൾ' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വരനും വധുവും എവിടെ നിന്നുള്ളവരാണെന്നോ എന്തിനാണ് ഇവർ വഴക്കിടുന്നതെന്നോ വ്യക്തമല്ല. എന്നിരുന്നാലും വിവാഹത്തിന് മുൻപേ ഇങ്ങനെയാണെങ്കിൽ, ശേഷം എന്തായിരിക്കും സ്ഥിതിയെന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്.