എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർത്ഥരായ കുറ്റവാളികൾ; പിടികൂടാൻ സമയമെടുക്കുമെന്ന് ഇ പി ജയരാജൻ
Tuesday 09 August 2022 3:08 PM IST
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർത്ഥരായ കുറ്റവാളികളെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. അക്രമികൾ സമർത്ഥരായതുകൊണ്ടാണ് പിടികൂടാൻ സമയമെടുക്കുന്നത്. കഴിയുന്നതും വേഗത്തിൽ പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എ കെ ജി സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് സ്‌കൂട്ടറിൽ എത്തിയ അജ്ഞാതൻ എ കെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.
അന്വേഷണ സംഘം സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഉഗ്ര സ്‌ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.