രജനികാന്തിന്റെ ജയിലർ ഇന്ന് ആരംഭിക്കും

Wednesday 10 August 2022 6:06 AM IST

രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ചിത്രീകരണം ഇന്ന് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ആരംഭിക്കും. വിജയ് നായകനായ ബീസ്റ്റിനുശേഷം നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമ്യ കൃഷ്ണൻ , കന്നട നടൻ ശിവരാജ് കുമാർ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്.റാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിനുവേണ്ടി കൂറ്റൻ സെറ്റാണ് ഒരുക്കിയിട്ടുള്ളത്. രജനി കാന്തിന്റെ അണ്ണാത്തെയുടെ ചിത്രീകരണവും റാമോജി ഫിലിം സിറ്റിയിലായിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ജയിലറിന് സംഗീത സംവിധാനം ഒരുക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും.

Advertisement
Advertisement