നയൻതാര - വിക്കി വിവാഹ ഡോക്യുമെന്ററി പ്രൊമോ പുറത്ത്

Wednesday 10 August 2022 6:15 AM IST

പ്രേ​ക്ഷ​ക​ർ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ന​യ​ൻ​താ​ര​ ​-​ ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​വി​വാ​ഹ​ ​ഡോ​ക്യു​മെ​ന്റ​റി​യു​ടെ​ ​പ്രൊ​മോ​ ​പ​ങ്കു​വ​ച്ച് ​നെ​റ്റ് ​ഫ്ളി​ക്സ്.​ ​നെ​റ്റ് ​ഫ്ളി​ക്സ് ​ഇ​ന്ത്യ​ ​സൗ​ത്തി​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ്ളാ​റ്റ് ​ഫോ​മി​ലൂ​ടെ​യാ​ണ് ​പ്രൊ​മോ​ ​വീ​ഡി​യോ​ ​എ​ത്തി​യ​ത്.​ ​ന​യ​ൻ​താ​ര​:​ ​ബി​യോ​ണ്ട് ​ദ​ ​ഫെ​യ​റി​ ​ടെ​യി​ൽ​ ​എ​ന്നാ​ണ് ​ഡോ​ക്യു​മെ​ന്റ​റി​യു​ടെ​ ​പേ​ര്.​ ​ ഇ​രു​വ​രും​ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും​ ​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും​ ​സം​സാ​രി​ക്കു​ന്ന​തി​ന്റെ​ ​ചെ​റി​യ​ ​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​പ്രൊ​മോ.​ ​ഗൗ​തം​ ​മേ​നോ​ന്റെ​ ​സം​വി​ധാ​ന​ത്തി​ലാ​ണ് ​നെ​റ്റ് ​ഫ്ളി​ക്സ് ​ഡോ​ക്യു​മെ​ന്റ​റി​ ​ചെ​യ്ത​ത്.​ ​ജൂ​ൺ​ ​ഒ​മ്പ​തി​നാ​യി​രു​ന്നു​ ​ചെ​ന്നൈ​ ​മ​ഹാ​ബ​ലി​പു​ര​ത്തെ​ ​ആ​ഡം​ബ​ര​ ​റി​സോ​ർ​ട്ടി​ൽ ​തെ​ന്നി​ന്ത്യ​ൻ​ ​ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ന​യ​ൻ​ ​താ​ര​യു​ടെ​യും​ ​വി​ഘ്‌​‌​നേ​ഷ് ​ശി​വ​ന്റെ​യും​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​അ​തേ​സ​മ​യംന​യ​ൻ​താ​ര​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​പൃ​ഥ്വി​രാ​ജ് ​-​ ​അ​ൺ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​ചി​ത്രം​ ​ഗോ​ൾ​ഡ് ​ഒാ​ണ​ത്തി​ന് ​റി​ലീ​സ് ​ചെ​യ്യും.