പൊതുമരാമത്ത് മന്ത്രിക്ക് അസഹിഷ്ണുത: വി.ഡി.സതീശൻ

Wednesday 10 August 2022 12:10 AM IST

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രിക്ക് അസഹിഷ്ണുതയാണെന്നും അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ മനസിലെ കുഴിയടയ്ക്കാനാണ് മന്ത്രി പറയുന്നത്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാണ് പ്രതിപക്ഷ ധർമ്മം. മഴക്കാല അറ്റകുറ്റപ്പണികൾ ഒന്നും നടന്നിട്ടില്ല. 322 കോടി രൂപ അനുവദിച്ചിട്ടും ടെണ്ട‌ർ നടക്കുന്നതേയുള്ളു. പ്രീ മൺസൂൺ അല്ല പോസ്റ്റ് മൺസൂൺ വ‌ർക്കാണ് നടക്കാൻ പോകുന്നതെന്നും സമൂഹത്തിൽ ചർച്ച നടക്കണമെന്നും വി.ഡി.സതീശൻ ആലപ്പുഴയിൽ പറഞ്ഞു.

 റോ​ഡി​ലെ​ ​കു​ഴി​കൾ വീ​തം​വ​യ്ക്ക​ൽ​ ​വി​ചി​ത്രം: ​ ​വി. ​മു​ര​ളീ​ധ​രൻ

ദേ​ശീ​യ​പാ​താ​ ​പ​രി​പാ​ല​ന​ത്തി​ൽ​ ​അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു​. കു​ഴി​ക​ളെ​ ​കേ​ന്ദ്ര​ത്തി​ന്റേ​തെ​ന്നും​ ​കേ​ര​ള​ത്തി​ന്റേ​തെ​ന്നും​ ​വേ​ർ​തി​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​യു​ടെ​ ​വി​ചി​ത്ര​ ​നി​ല​പാ​ട് ​ത​നി​ക്കി​ല്ല.​ ​കാ​ര്യ​ക്ഷ​മ​ത​യോ​ടെ​ ​വ​കു​പ്പ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​ .​സം​സ്ഥാ​ന​ത്തോ​ട് ​ന​ല്ല​ ​പ​രി​ഗ​ണ​ന​ ​കാ​ണി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ഗ​ഡ്ക​രി​യെ​ന്ന് ​കേ​ര​ളം​ ​ഭ​രി​ക്കു​ന്ന​വ​ർ​ ​പ​ല​വ​ട്ടം​ ​പ​റ​ഞ്ഞ​താ​ണ്.​ ​വി​വാ​ദം​ ​വ​രു​മ്പോ​ൾ​ ​മാ​ത്രം​ ​അ​വ​ഗ​ണ​ന​യും​ ​വി​വേ​ച​ന​വും​ ​എ​ടു​ത്തി​ടു​ന്ന​ത് ​രാ​ഷ്ട്രീ​യ​മാ​ണ്.​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​രി​റ്റി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​മാ​യി​ ​സം​സാ​രി​ക്കു​മെ​ന്നും​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

 സ​ബ് ​ക​ള​ക്ട​ർ​ ​പ​രി​​​ശോ​ധ​ന​ ​ന​ട​ത്തി​

ഹൈ​ക്കോ​ട​തി​​​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​കു​ഴി​ക​ൾ​ ​അ​ട​യ്ക്കു​ന്ന​ ​പ്ര​വൃ​ത്തി​ക​ൾ​ ​വി​ല​യി​രു​ത്തു​ന്ന​തി​നാ​യി​ ​എ​റ​ണാ​കു​ളം​ ​സ​ബ് ​ക​ള​ക്ട​ർ​ ​പി.​ ​വി​ഷ്ണു​രാ​ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ക​റു​കു​റ്റി​ ​മു​ത​ൽ​ ​ഇ​ട​പ്പ​ള്ളി​​​വ​രെ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​​​ ​ക​ള​ക്ട​ർ​ക്ക് ​റി​​​പ്പോ​ർ​ട്ടും​ ​സ​മ​ർ​പ്പി​​​ച്ചു. ക​ര​യാം​പ​റ​മ്പ്,​ ​ക​റു​കു​റ്റി,​ ​ക​രി​യാ​ട്,​ ​ക​ള​മ​ശേ​രി​​​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ത​ഹ​സി​ൽ​ദാ​രും,​ ​പി.​ഡ​ബ്ല്യു.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ്രൊ​ജ​ക്ട് ​ഡ​യ​റ​ക്ട​റും​ ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​അ​തോ​റി​റ്റി​ ​അ​ധി​കൃ​ത​രും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.