ക്യാപ്‌സൂൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പിച്ച് സ്വർണക്കടത്ത്; കൈയോടെ പിടികൂടി കസ്‌റ്റംസ്

Tuesday 09 August 2022 11:27 PM IST

മലപ്പുറം: അൻപത് ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമിശ്രിതം ക്യാപ്‌സൂൾ രൂപത്തിൽ കടത്തിയയാൾ പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശി അലിയുടെ പക്കൽ നിന്നും ഒരുകിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. ഇതിന് അൻപത് ലക്ഷം രൂപ വിലവരും, ക്യാപ്‌സൂൾ രൂപത്തിൽ നാല് പായ്‌ക്കറ്റുകളിലാക്കി ഇവ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ. രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടിച്ചെടുത്തത്.

ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്. പരിശോധനയിൽ നിന്നും രക്ഷപ്പെടാനാണ് ഇയാൾ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചത്.