കോട്ടയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ കവർന്നു, തെളിവ് നശിപ്പിക്കാൻ മുളകുപൊടി വിതറി
Tuesday 09 August 2022 11:41 PM IST
കോട്ടയം: കോട്ടയത്തിന് സമീപം കൂരോപ്പടയിൽ വൈദികന്റെ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വർണം കവർന്നു. ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയും മോഷണം പോയി. വീട്ടുകാർ പ്രാർത്ഥനയ്ക്കായി പുറത്തുപോയപ്പോഴായിരുന്നു മോഷണം നടന്നത്. വീടുമായി അടുത്ത് പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി. മോഷണം പോയ സ്വർണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിന്റെ സമീപത്ത് നിന്ന് കണ്ടെത്തി.