ദേശീയപതാക ഉയർത്തണം: എൻ.എസ്.എസ്
Wednesday 10 August 2022 12:42 AM IST
ചങ്ങനാശേരി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആഹ്വാന പ്രകാരം എൻ.എസ്.എസിന്റെ എല്ലാ സ്ഥാപനങ്ങളിലും പ്രവർത്തകരുടെ വീടുകളിലും 13,14,15 തീയതികളിൽ ദേശീയപതാക ഉയർത്തണമെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.