ചെസ് ഒളിമ്പ്യാഡ്: സരിനും ഗുകേഷിനും സ്വർണം
Tuesday 09 August 2022 11:54 PM IST
ചെന്നൈ: മഹാബലിപുരം വേദിയായ നാല്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ മലയാളി താരം നിഹാൽ സരിൻ ഉൾപ്പെട്ട ഇന്ത്യയുടെ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമും വെങ്കലം നേടി. ബോർഡ് പ്രൈസിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും തമിഴ്നാട് താരം ഡി. ഗുകേഷും സ്വർണം സ്വന്തമാക്കി. ബോർഡ് രണ്ടിലാണ് നിഹാലിന്റെ സ്വർണ നേട്ടം. ഒരു മത്സരം പോലും തോൽക്കാതെയാണ് നിഹാൽ സ്വർണം നേടിയത്. ബോർഡ് ഒന്നിലാണ് ഗുകേഷ് സ്വർണം നേടിയത്. ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാനും വനിതാ വിഭാഗത്തിൽ യുക്രെയിനുമാണ് സ്വർണം നേടിയത്.