അഗ്നിപഥ് : വനിതകൾക്കും അപേക്ഷിക്കാം
Wednesday 10 August 2022 12:00 AM IST
തിരുവനന്തപുരം: അഗ്നിപഥ് റിക്രൂട്ട്മെന്റിൽ വനിതകൾക്കും അപേക്ഷിക്കാമെന്ന് ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളം,കർണാടക,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്കായി നവംബറിൽ ബംഗളൂരു റിക്രൂട്ട്മെന്റ് കേന്ദ്രം മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ റിക്രൂട്ട്മെന്റ് റാലി നടത്തും. ഇന്നുമുതൽ സെപ്തംബർ ഏഴ് വരെ ഒാൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in.