ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോൾ സൂപ്പർമാൻ ശക്തി, മോഹൻലാൽ ഉപയോഗിക്കുന്നത് കണ്ടിഷ്ടപ്പെട്ടാണ് കണ്ണട സ്‌റ്റൈലാക്കിയതെന്ന് കാർത്തി

Wednesday 10 August 2022 9:18 AM IST

തിരുവനന്തപുരം : മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സഫ്ടികവും മോഹൻലാൽ അവതരിപ്പിച്ച ആടുതോമയെന്ന കഥാപാത്രവും തനിക്ക് എക്കാലവും പ്രചോദനമാണെന്ന് നടൻ കാർത്തി.വിരുമൻ സിനിമയുടെ പ്രചരാണാർത്ഥം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഫടികത്തിലെ പോലെ വരുമനിലും അച്ഛനും മകനും കേന്ദ്രകഥാപാത്രങ്ങളാണ്.പ്രകാശ് രാജാണ് തന്റെ അച്ഛനായി അഭിനയിക്കുന്നത്.

സിനിമയിലെ സംഘട്ടന രംഗങ്ങളിൽ ആടുതോമയുടെ സ്വാധീനം ഉണ്ടാകരുതെന്ന് സംവിധായകൻ മുത്തയ്യ പ്രത്യേകം പറഞ്ഞിരുന്നു.സ്ഫടികത്തിൽ മോഹൻലാൽ കറുത്ത കണ്ണട ഉപയോഗിക്കുന്നത് കണ്ട് ഇഷ്ടപ്പെട്ടാണ് താനും ഈ സിനിമയിൽ കണ്ണട െ്രസ്രലാക്കിയത്.അച്ഛൻ മകൻ ബന്ധം എങ്ങനെയായിരിക്കണമെന്ന് പറയാൻ ശ്രമിക്കുന്ന സിനിമയാണിത്.ഗ്രാമീണ പശ്ചാത്തലമുളള സിനിമകളിൽ അഭിനയിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്.

അത്തരം സിനിമകളിൽ ലുങ്കി മടക്കിക്കുത്തി ഇറങ്ങുമ്പോൾ ഒരു സൂപ്പർമാൻ ശക്തി ലഭിക്കും.തന്റെ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ രണ്ടാംഭാഗം അടുത്ത വർഷം പുറത്തിറങ്ങുമെന്നും കാർത്തി പറഞ്ഞു.സിനിമയുടെ ചിത്രീകരണം പുതിയ അനുഭവങ്ങളാണ് നൽകിയതെന്ന് സംവിധായകൻ ശങ്കറിന്റെ മകളും ചിത്രത്തിലെ നായികയുമായ അദിതി ശങ്കർ പറഞ്ഞു.അദിതിയുടെ ആദ്യ സിനിമയാണ് വിരുമൻ.