സംസ്ഥാനത്ത് വീണ്ടും സ്ത്രീധനപീഡന മരണം; ആത്മഹത്യ ചെയ്‌ത യുവതിയുടെ ഭർത്താവ് അറസ്റ്റിൽ
Wednesday 10 August 2022 12:13 PM IST
തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്‌സാന(21) മരിച്ചു. ഈ മാസം ഒന്നിന് ആത്മഹത്യാശ്രമം നടത്തിയ അഫ്‌സാന തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വർഷം മുമ്പായിരുന്നു അമലും അഫ്സാനയും വിവാഹിതരായത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവർ മൂന്നുപീടികയിലെ അഫ്‌സാനയുടെ ഫ്ലാറ്റിലായിരുന്നു താമസം. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമൽ അഫ്‌സാനയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.