മുടി വളരാൻ ദിവസവും ഇങ്ങനെ വെള്ളം കുടിച്ചാൽ മതി; താരനും മുടി കൊഴിച്ചിലും ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും മാറും

Wednesday 10 August 2022 2:31 PM IST

മനുഷ്യ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെള്ളം. ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെയും ചർമത്തിന്റെയും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വെള്ളം കുടിച്ചാൽ മതി. പല വഴികൾ നോക്കിയിട്ടും മുടിയുടെ പ്രശ്നങ്ങൾ മാറാതെ വലയുന്നവരാണ് നിങ്ങളെങ്കിൽ ഈ വഴി കൂടി ഒന്ന് പരീക്ഷിച്ച് നോക്കൂ. ദിവസവും കുറ‌ഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മുടിയുടെ ആരോഗ്യവും വെള്ളം കുടിക്കുന്നതും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

1. മുടി വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ പലതും വെള്ളത്തിൽ നിന്നാണ് ലഭിക്കുന്നത്. കരിക്കിൻ വെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങളും ഈ ഗുണം നൽകുന്നു.

2. മുടിയുടെ വളർച്ചയ്ക്ക് രക്തപ്രവാഹം അത്യാവശ്യമാണ്. വെള്ളം കുടിക്കുന്നതിലൂടെ തലയോട്ടിയിലേയ്ക്കുള്ള രക്തപ്രവാഹം വർദ്ധിക്കുന്നു.

3. വെള്ളം കുടിക്കുന്നത് ശിരോചർമത്തിലെ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു.

4. മുടിയുടെ അറ്റം പിളരുന്നത് തടഞ്ഞ് കരുത്തോടെ വളരാൻ സഹായിക്കുന്നു.

5. മുടിയിഴയുടെ 25 ശതമാനവും വെള്ളമാണ്. അതിനാൽ ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ പ്രകൂലമായി ബാധിക്കും.

6. തിളക്കം കൂട്ടി മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വെള്ലം കുടിക്കുന്നതിലൂടെ കഴിയുന്നു.

7. അകാല നര ഒഴിവാക്കി മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുന്നു.

8. താരൻ വരുന്നത് തടയാനും ശിരോചർമത്തിലെ ചൊറിച്ചിലും അലർജിയും മാറ്റാനും ധാരാളം വെള്ളം കുടിക്കുന്നതിലൂടെ കഴിയുന്നു.

Advertisement
Advertisement