ട്രെയിനിൽ സ്ളീപ്പർ കോച്ച് ബുക്ക് ചെയ‌്‌ത നിങ്ങൾക്ക് ഒരു രൂപ പോലും ചെലവാക്കാതെ എ സി കോച്ചിലേക്ക് മാറാം, എങ്ങനെയെന്ന് അറിയുമോ?

Wednesday 10 August 2022 5:21 PM IST

ട്രെയിൻ യാത്രയിൽ സ്ലീപ്പറിൽ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം. എങ്ങനെയെന്നല്ലേ?
ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അത് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയർ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിഞ്ഞുകൊള്ളൂ.


ഇന്ത്യൻ റെയിൽവേ കഴിഞ്ഞ കുറച്ചുകാലമായി വിജയകരമായി പരീക്ഷിച്ചുവരുന്ന സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷൻ സിസ്റ്റം. സ്ലീപ്പർ ക്സാസ് ടിക്കറ്റിൽ നിന്നും ത്രീടയർ എസിയിലേക്കും, ത്രീഎസി ക്ലാസിൽ നിന്നും സെക്കൻഡ് എസിയിലേക്കുമുള്ള ടിക്കറ്റ് അപ്ഗ്രഡേഷൻ ആണ് റെയിൽവേ നൽകുന്നത്.

ഐആർസിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. ട്രെയിനിൽ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് റെയിൽവേ ഇങ്ങനെയൊരു സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. അതിനാൽ കൂടുതൽ തുക നൽകാതെ ആളുകൾക്ക് അപ്‌ഗ്രേഡ് വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഒഴിവുള്ള ബർത്തുകളിൽ യാത്രക്കാരെ നൽകുവാൻ സാധിക്കും. ഇങ്ങനെ സീറ്റ് നൽകുന്നതിലൂടെ വെയിറ്റിംഗ് ലിസ്റ്റിൽ കിടക്കുന്ന ആളുകൾക്ക് അവരുടെ സീറ്റുകൾ ഉറപ്പാക്കുവാനും കഴിയും.


ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യമ്പോഴാണ് ഈ സൗകര്യം ലഭ്യമാവുക. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോ അപ്ഗ്രഡേഷൻ കാണിക്കുന്ന ചെക്ക് ബോക്‌സ് ടിക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്. ശേഷം പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ആണ് അപ്‌ഗ്രേഡേഷൻ സംവിധാനവും ചാർട്ട് തയ്യാറാക്കലും ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിആർഎസ് വഴിയായിരിക്കും നടക്കുക. പൂർണമായും കംപ്യൂട്ടർ പ്രോസസ് ആയതിനാൽ ആർക്കും ഇതിൽ ഇടപെടുവാനോ സീറ്റുകൾ ലഭ്യമാക്കുവാനോ സാധിക്കില്ല. സിസ്റ്റം തന്നെയാണ് അടുത്ത ഉയർന്ന ക്ലാസിലെ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ ആളുകളെ തിരഞ്ഞെടുക്കുന്നതും അവരുടെ ടിക്കറ്റുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതും.


തങ്ങളുടെ ടിക്കറ്റിന് ഉയർന്ന ക്ലാസിലേക്ക് ലഭിച്ച അപ്ഗ്രഡേഷൻ വേണ്ടന്നുവയ്ക്കുവാൻ യാത്രക്കാർക്കു സാധിക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനും പ്രത്യേകം പ്രശ്നങ്ങളില്ല. നിങ്ങൾ അടിസ്ഥാനപരമായി ഏത് ക്ലാസ് ആണോ ബുക്ക് ചെയ്തത് അതിന്റെ നിരക്കിലായിരിക്കും ടിക്കറ്റിന്റെ വില നൽകുക. അപ്‌ഗ്രേഡ് ചെയ്തു കിട്ടിയ ടിക്കറ്റിന്റെ വിലയല്ല ലഭിക്കുക എന്നോർമ്മിക്കുക.

Advertisement
Advertisement