പ്രിയ കൂട്ടുകാർക്കൊപ്പം സംവൃതയുടെ ഒത്തുച്ചേരൽ

Thursday 11 August 2022 6:22 AM IST

മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ സിനിമയിലെ കൂട്ടുകാരെ സന്ദർശിക്കുന്നതിന്റെയും ഒത്തുച്ചേരുന്നതിന്റെയും തിരക്കിൽ. ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ സംവൃത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ എന്നാണ് സംവൃത സുഹൃത്തുക്കളെ വിശേഷിപ്പിക്കുന്നത്. അഭിനയരംഗത്തു നിന്നു മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ് സംവൃത. ഭർത്താവ് അഖിൽ ജയരാജ്, മക്കളായ അഗസ്ത്യ, രുദ്ര എന്നിവരോടൊപ്പം അമേരിക്കയിലാണ് താമസം. 2012ൽ ആണ് അഖിൽ ജയരാജുമായുള്ള വിവാഹം. ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ ചലച്ചിത്ര അരങ്ങേറ്റം. വളരെ പെട്ടെന്ന് മലയാളത്തിന്റെ പ്രിയ നായികയാവുകയും ചെയ്തു. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത സംവൃത 2019ൽ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. ഇതിനു ശേഷം വീണ്ടും അഭിനയ രംഗത്തുനിന്ന് മാറി നിൽക്കുകയാണ്.

Advertisement
Advertisement