വാട്ടർ അതോറിട്ടിയുടെ മാൻഹോൾ മൂടികൾ മോഷണം പോയി

Thursday 11 August 2022 2:35 AM IST

ആറ്റിങ്ങൽ: വാട്ടർ അതോറിട്ടിയുടെ മാൻഹോളുകൾ മൂടാൻ ഉപയോഗിക്കുന്ന കാസ്റ്റ് അയൺ അടപ്പുകൾ മോഷണം പോയതായി പരാതി. ആറ്റിങ്ങൽ​ പോത്തൻകോട് സ്റ്റേഷൻ പരിധികളിലായി ഏഴ് സ്ലാബുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മോഷണം പോയത്. ആറ്റിങ്ങൽ അയിലം റോഡിൽ നാലെണ്ണവും പോത്തൻകോട് ഭാഗത്ത് മൂന്ന് മൂടികളുമാണ് കാണാതായത്. വാട്ടർ അതോറിട്ടി ആറ്റിങ്ങൽ പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. റോഡിലെ മാൻഹോളിൽ മൂടിയില്ലാതെ കിടക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും.

മൂടിയില്ലാത്തത് അറിയാതെ വരുന്ന വാഹനങ്ങൾ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും കുഴിയിൽ വീണ് നിയന്ത്രണം വിടുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്.

Advertisement
Advertisement