ആസാദി കാ അമൃത് മഹോത്സവ്; വിദ്യാർത്ഥികൾക്കായി മത്സരം

Thursday 11 August 2022 12:00 AM IST

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ചിത്രരചനാ മത്സരം നടത്തുന്നു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിലായി 'സ്വാതന്ത്ര്യസമര സ്മരണകൾ' എന്ന വിഷയത്തിലാണ് മത്സരം. എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി വാട്ടർ കളറിംഗ് മത്സരവുമാണ് നടത്തുന്നത്. വരച്ച ചിത്രങ്ങളുടെ ഫോട്ടോ എടുത്ത് 9746054945 എന്ന നമ്പറിലേയ്ക്ക് ആഗസ്റ്റ് 12ന് മുമ്പായി വാട്‌സ്ആപ്പ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 14ന് ഏകദിന ചിത്രരചനാ ക്യാമ്പ് നടക്കും. ഇവർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കും. ലളിതകലാ അക്കാഡമി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് മത്സരവും ചിത്രരചനാ ക്യാമ്പും നടക്കുക.

Advertisement
Advertisement