സ്ക്കൂൾ ലൈബ്രറികൾക്ക് പുസ്തകം നൽകി

Wednesday 10 August 2022 9:57 PM IST
ഡോ.മുനീബ് മുഹമ്മദലി പുന്നക്കൻ സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രെസ് എം വി രമാദേവിക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു.

പഴയങ്ങാടി:ജില്ലയിലെ സ്കൂൾ ലൈബ്രറിയിലേക്ക് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിരന്തന സംസ്കാരിക വേദി നൽകി വരുന്ന പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം പയ്യന്നൂർ ഗവണ്മെന്റ് ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറിയിൽ നടന്നു. കേരളത്തിലെ ചിരന്തനയുടെ കോർഡിനേറ്ററും മാടായി വാരിയേസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് ഡോ.മുനീബ് മുഹമ്മദലി പുന്നക്കൻ സ്കൂൾ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് എം.വി.രമാദേവിക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇത് നടപ്പിലാക്കുമെന്നും മറ്റു പ്രസാധകരുമായി സഹകരിച്ച് കൂടുതൽ പുസ്തകങ്ങൾ സ്ക്കൂളുകളിലേക്ക് എത്തിക്കുമെന്ന് ഡോ.മുനീബ് മുഹമ്മദലി പറഞ്ഞു. ചിരന്തന സംസ്കാരിക വേദി, അവരുടെ പ്രസാധക വിഭാഗം ആയ ചിരന്തന പബ്ലിക്കേഷൻസ് ഇതുവരെ പുറത്തിറക്കിയ 35 പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ വീതമാണ് നൽകിയത് ചടങ്ങിൽ വിനോദ് കുമാർ , കെ.പി.മുഹമ്മദ്, ഫിറാസ് മാടായി എന്നിവർ സംസാരിച്ചു.

Advertisement
Advertisement