അച്ചീവ്മെന്റ് ഡേ ആഘോഷിച്ചു

Wednesday 10 August 2022 10:00 PM IST

പഴയങ്ങാടി:പിലാത്തറ സെന്റ് ജോസഫ്സ് കോളേജിൽ അച്ചീവ്മെന്റ് ഡേ ആഘോഷിച്ചു. 2021-22 അദ്ധ്യയന വർഷത്തെ മികച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് അച്ചീവ്മെന്റ് ഡേ ആഘോഷിച്ചത്. കണ്ണൂർ സർവ്വകലാശാല പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും കോളേജ് ടോപ്പേഴ്സിനെയും സർവ്വകലാശാല കലോത്സവത്തിലും വിവിധ സ്പോട്സ് മത്സരങ്ങളിലും വിജയികൾ ആയവരെയും ചടങ്ങിൽ അനുമോദിച്ചു. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ എൻ. സുകന്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ മോൺസിഞ്ഞോർ ഡോ. ക്ലാരൻസ് പാലിയത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ സി മുരളീധരൻ, വൈസ് പ്രിൻസിപ്പാൾ ഫാദർ ഷൈജു പീറ്റർ, അദ്ധ്യാപകരായ ഫാദർ ജോൺസൺ സിമേത്തി, ദിലീപ് പി ടി, ലജേഷ് കെ, രാജി സി നായർ, യൂണിയൻ ചെയർമാൻ അബ്‌ദുൾ വാഹിദ് എ പി ടി, കൃഷ്‌ണേന്ദു പി എന്നിവർ സംസാരിച്ചു.

Advertisement
Advertisement