ആയുർവേദ മെഡിക്കൽ ക്യാമ്പ്

Thursday 11 August 2022 12:09 AM IST
വണ്ടാനം വീ വൺ റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കായി നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: വണ്ടാനം വീ വൺ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലാ ആയുർവേദ മെഡിക്കൽ വിഭാഗം, അമ്പലപ്പുഴ ശ്രീപാദം ആയുർവേദ ആശുപത്രി, വളഞ്ഞവഴി നിഖിത ഫാർമസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അസോസിയേഷനിലെ അംഗങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ.പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വി.ആർ.അശോകൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ എ. സീന, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ വി.ശ്രീജിത്ത്, മെഡിക്കൽ ആശുപത്രി ആർ.എം.ഒ ഡോ.എ.ഹരികുമാർ, അനിൽ വെള്ളൂർ, അബ്ദുൾ ഷുക്കൂർ, ഡോ.വി.തിലകൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement