ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നു, സംഭവം കൊച്ചി നഗര മദ്ധ്യത്തിൽ
Wednesday 10 August 2022 11:24 PM IST
കൊച്ചി: ഹോട്ടലുണ്ടായ തർക്കത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളെ കുത്തിക്കൊന്നു. എറണാകുളം നഗരമദ്ധ്യത്തിസാണ് കൊലപാതകം നടന്നത്. എറണാകുളം നോർത്തിൽ ഇ.എം.എസ് സ്മാരക ടൗൺ ഹാളിന് സമിീപത്തെ ഭക്ഷണശാലയിലാണ് സംഭവം. മൂന്നുപേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളെ മറ്റൊരാൾ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി .