വി.എസ്.എസ്.സിയിൽ ആസാദി കാ അമൃത് മഹോത്സവം

Thursday 11 August 2022 1:24 AM IST

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് വി.എസ്.എസ്.സിയിൽ വിവിധ പരിപാടികൾ നടത്തും. 'ഹർ ഘർ തിരംഗ' പദ്ധതിയുടെ ഭാഗമായി 8000ഓളം വരുന്ന ജീവനക്കാർക്ക് ദേശീയ പതാക സമ്മാനിക്കും. കൂടാതെ പ്രധാന കെട്ടിടങ്ങൾ ത്രിവർണ ദീപങ്ങളാൽ അലങ്കരിക്കും.

വിക്രം സാരാഭായിയുടെ ജന്മദിനമായ ആഗസ്റ്റ് 12ന് ജില്ലയിലെ കോട്ടൻഹിൽ, എസ്.എം.വി സ്‌കൂളുകളിൽ മുതിർന്ന ശാസ്ത്രജ്ഞർ കുട്ടികളോട് സംവദിക്കും. അന്നേ ദിവസം വി.എസ്.എസ്.സി കാമ്പസിൽ എസ്.ബി.എഫും വുമൺ എംപ്ലോയീസ് ബനിവോലന്റ് ഫോറവും ചേർന്ന് 75 ജീവനക്കാരെ പങ്കെടുപ്പിക്കുന്ന രക്തദാനക്യാമ്പ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും തൈക്കാട് വനിതാ ആശുപത്രിയും സംയുക്തമായി നയിക്കും. പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 13 മുതൽ 15 വരെ വി.എസ്.എസ്.സി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.ഫോൺ : 04712564292.

Advertisement
Advertisement