മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Thursday 11 August 2022 7:40 AM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) വാണ് കൊല്ലപ്പെട്ടത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. കുത്തേറ്റ രാജു സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.