കരുവന്നൂർ ബാങ്ക് ഏജന്റിന്റേത് കൂറ്റൻ ബംഗ്ളാവും മതിൽക്കെട്ടും ആഡംബരക്കാറും: പ്രതിയുടെ വീട് കണ്ട് അന്തംവിട്ട് ഇഡി

Thursday 11 August 2022 3:46 PM IST

തൃശൂർ: മുന്നൂറ് കോടിയിലധികം രൂപയുടെ തിരിമറി നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ മിന്നൽ റെയ്ഡ് നടത്തി. സുപ്രധാനമായ ചില രേഖകൾ കണ്ടെടുത്തു. പ്രതികളുടെ ബിനാമി നിക്ഷേപം ഉൾപ്പെടെ കണ്ടെത്താനായിരുന്നു കൊച്ചിയിൽ നിന്നുള്ള 75 അംഗ ഇ.ഡി സംഘത്തിന്റെ പരിശോധന.

ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ബാങ്കിന്റെ മുൻ റബ്‌കോ കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ദിവാകരന്റെ വീട്ടിൽ നിന്ന് ഭൂമിയുടെ ആധാരങ്ങളും ബാങ്കിൽ നിന്ന് ചില ഫയലുകളും രേഖകളും കണ്ടെടുത്തു. അവധിയിലായിരുന്ന ജീവനക്കാരെ ഉൾപ്പെടെ ബാങ്കിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. എ.സി.പി രത്‌നകുമാറിന്റെ നേതൃത്വത്തിൽ രാവിലെ എട്ടോടെ സി.ആർ.പി.എഫ് കാവലിൽ നടത്തിയ പരിശോധന വൈകിട്ടുവരെ നീണ്ടു.

ബാങ്ക് തട്ടിപ്പിൽ ഇ.ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ ബാങ്കിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് പണം ലഭ്യമാകാതെ വൃദ്ധ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ഇ.ഡി നടപടി. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്ന് ഇ.ഡി ആരായുമെന്ന് അറിയുന്നു.

വീടും സൗകര്യങ്ങളും കണ്ട് അമ്പരന്ന് ഇ.ഡി ഉദ്യോഗസ്ഥർ

ഇരിങ്ങാലക്കുടന്മ പ്രതികളിലൊരാളായ കമ്മിഷൻ ഏജന്റ് ബിയോയിയുടെ വീടും സൗകര്യങ്ങളും കണ്ട് അമ്പരന്ന് ഇ.ഡി ഉദ്യോഗസ്ഥർ. പുറത്തു നിന്നു കാണാനാവാത്തവിധമുള്ള മതിൽക്കെട്ടും ആഡംബരകാറുമെല്ലാമുള്ള കൂറ്റൻ വീട്. റബ്‌കോയുടെ ഏജൻസി എടുത്തിരുന്ന ബാങ്ക് ഈ ഇടപാടിൽ കമ്മിഷൻ ഏജന്റായി വച്ചിരുന്നത് ബിജോയിയേയാണ്. 12 % കമ്മിഷനിൽ 4% ബിജോയിക്ക് വ്യക്തിഗത കമ്മിഷൻ കിട്ടുന്ന വിധത്തിൽ ഭരണസമിതിയുടെ അറിവോടെ ഇടപാട് നടത്തുകയായിരുന്നുവെന്നു മുൻപ് ആക്ഷേപമുണ്ടായിരുന്നു. ചെറിയ സാമ്പത്തിക സ്ഥിതിയിലായിരുന്ന ബിജോയിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നുവെന്നു ബാങ്കിലെ ഇടപാടുകാർ പറയുന്നു.

​ ​ഒരുവർഷമായിട്ടും കുറ്റപത്രമില്ല

തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ട് ഒരു വർഷമായെങ്കിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം തുടരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പതിനെട്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതേസമയം, കണ്ടെത്തിയതിനെക്കാൾ കൂടുതൽ പണത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുഖ്യ പരാതിക്കാരനായ എം.വി. സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ ഭരണസമിതിക്കും ഇതിൽ പങ്കുണ്ട്. വിദേശത്തേക്ക് പണം കടത്തിയെന്നത് അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും കൂടുതൽപേരെ പ്രതി ചേർക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

​ ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക്: 50​ ​കോ​ടി​ ​സ​മാ​ഹ​രി​ക്കും

കൊ​ച്ചി​:​ ​നി​ക്ഷേ​പ​ ​ത​ട്ടി​പ്പ് ​ന​ട​ന്ന​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​പ​ദ്ധ​തി​ക്ക് ​രൂ​പം​ന​ൽ​കി​യെ​ന്നും​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ​ 50​ ​കോ​ടി​ ​സ​മാ​ഹ​രി​ക്കു​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ബാ​ങ്കി​ന്റെ​ ​ആ​സ്തി​ക​ൾ​ ​പ​ണ​യം​വ​ച്ച് ​കേ​ര​ള​ ​ബാ​ങ്കി​ൽ​നി​ന്ന് ​വാ​യ്പ​യാ​യി​ 25​കോ​ടി​രൂ​പ​യും​ ​സ​ഹ​ക​ര​ണ​ ​ക്ഷേ​മ​ബോ​ർ​ഡി​ൽ​നി​ന്ന് ​പ​ത്തു​കോ​ടി​യും​ ​ഉ​ൾ​പ്പെ​ടെ​ ​ല​ഭ്യ​മാ​ക്കാ​നാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​സ്‌​പെ​ഷ്യ​ൽ​ ​ഗ​വ.​ ​പ്ളീ​ഡ​ർ​ ​പി.​പി.​ ​താ​ജു​ദ്ദീ​ൻ​ ​വ്യ​ക്ത​മാ​ക്കി.

സ​മാ​ഹ​രി​ക്കു​ന്ന​ ​തു​ക​യി​ൽ​നി​ന്ന് ​നി​ക്ഷേ​പ​ക​രു​ടെ​ ​അ​ത്യാ​വ​ശ്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പ​ണം​ന​ൽ​കും.​ ​ചെ​റി​യ​ ​നി​ക്ഷേ​പ​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​ബാ​ങ്കി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​വാ​യ്പ​ക​ൾ​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സെ​യി​ൽ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യ​മി​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.
ബാ​ങ്കി​ൽ​ ​നി​ക്ഷേ​പി​ച്ച​ ​തു​ക​ല​ഭി​ക്കാ​ൻ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​ജോ​ഷി​ ​ആ​ന്റ​ണി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ളി​ലാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ഏ​ത് ​മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് ​തു​ക​ ​തി​രി​ച്ചു​ന​ൽ​കു​ന്ന​തെ​ന്നും​ ​പ​ണം​ ​തി​രി​ച്ചു​കി​ട്ടാ​ൻ​ ​നി​ക്ഷേ​പ​ക​ർ​ ​എ​ന്തു​ചെ​യ്യ​ണ​മെ​ന്നും​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​സിം​ഗി​ൾ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​രി​നും​ ​സ​ഹ​ക​ര​ണ​ ​ര​ജി​സ്ട്രാ​ർ​ക്കും​ ​ജ​സ്റ്റി​സ് ​ടി.​ആ​ർ.​ ​ര​വി​യു​ടെ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഹ​ർ​ജി​ക​ൾ​ ​ഈ​ ​മാ​സം​ 25​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.

വാ​യ്‌​പ​ക​ൾ​ ​തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ൽ​ ​വീ​ഴ്‌​ച​വ​രു​ത്തി​യ​വ​രു​ടെ​ ​വ​സ്തു​വ​ക​ക​ൾ​ ​ലേ​ലം​ചെ​യ്യു​ന്ന​തി​ന് ​സ്റ്റേ​ ​അ​നു​വ​ദി​ച്ച​ ​കേ​സു​ക​ളും​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചു.​ ​ഇ​ത്ത​രം​ ​ഹ​ർ​ജി​ക​ളി​ൽ​ ​കു​റ​ച്ചു​തു​ക​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​അ​ട​യ്ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ഇ​ത് ​പാ​ലി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ലേ​ല​ന​ട​പ​ടി​ക​ൾ​ ​തു​ട​രാ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement