ഇതുവരെ കഴിച്ചിട്ടില്ലാത്ത തരത്തിലെ മീൻതല വിഭവവും കപ്പയും, മേനാമ്പള്ളി  ഷാപ്പ് സൂപ്പറെന്ന് ചങ്കത്തികൾ,VIDEO

Thursday 11 August 2022 4:37 PM IST

കള്ളടിക്കാനും പുതിയ രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികൾ ഇത്തവണ എത്തിയിരിക്കുന്നത് കായംകുളത്തെ മേനാമ്പള്ളി ഷാപ്പിലേക്കാണ്. ഇന്നത്തെ എപ്പിസോഡിൽ പുതിയൊരു ചങ്കത്തിയെ പരിചയപ്പെടുത്തുന്നു. ഷാപ്പിലെ സ്പെഷ്യൽ വിഭവങ്ങൾ ചോദിച്ചറിഞ്ഞ ചങ്കത്തികൾ നേരെ ഇരിപ്പിടത്തിലേക്ക് എത്തി. ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയ വിഭവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കള്ളപ്പം, ചപ്പാത്തി, മീൻ വറുത്തത്, നെയ്യ് മീൻ വറുത്തത്, പന്നി റോസ്റ്റ്, ചൂര മീൻ തല റോസ്റ്റ്, താറാവ് കറി, കാട, മീൻ കറി, ഞണ്ട് കറി, ചിക്കൻ 65, ബീഫ് ഫ്രൈ ഒപ്പം നാടൻ ചെത്തുക്കള്ളും. ആദ്യം തന്നെ കളള് കുടിച്ചുകൊണ്ട് ചങ്കത്തികൾ വിഭവങ്ങൾ ഒരോന്നായി ആസ്വദിക്കാൻ തുടങ്ങി. മഞ്ഞൾപ്പൊടിയോ, മുളകുപൊടിയോ ചേർക്കാതെ കുരുമുളക് ഇട്ട് റോസ്റ്റ് ചെയ്ത മീൻ തലയാണ് മേനാമ്പള്ളി ഷാപ്പിലെ സ്പെഷ്യൽ വിഭവം.