വെെറലാകാൻ വിമാനത്തിനുള്ളിൽ കടുംകെെ, ആരെയും കൂസാതെ പുകവലിച്ച യുവാവിനെതിരെ കേസ്, വീഡിയോ കാണാം

Thursday 11 August 2022 4:58 PM IST

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ നടപടി. 6.30 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ബോബി കതാരിയ എന്നയാളാണ് വിമാന സീറ്റിൽ കിടന്ന് സിഗരറ്റ് കത്തിക്കുന്ന വീഡിയോ പങ്കുവച്ചത്. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇയാൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ജനുവരി 23-ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് കേന്ദ്രമന്ത്രി നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. യാത്രക്കാരോ ജീവനക്കാരോ ആരും തന്നെ ഇൻഫ്ലുവൻസർ പുക വലിക്കുന്നത് കണ്ടിട്ടില്ലെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്.

Advertisement
Advertisement