ആൺകുട്ടികളും പെൺകുട്ടികളും ക്ളാസ്‌മുറിയിൽ കെട്ടിപ്പിടിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

Thursday 11 August 2022 11:42 PM IST

സിൽചർ: ക്ളാസ് മുറിയിൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്‌പരം കെട്ടിപ്പിടിച്ച് ആശ്ളേഷിച്ചു. കൂട്ടത്തിലൊരാൾ ഇത് വീഡിയോയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടെ വൈറലായി. അസമിലെ സിൽച്ചറിലെ രാമാനുജ് ഗുപ്‌ത കോളേജിലാണ് സംഭവം. പ്ളസ് വൺ വിദ്യാർത്ഥികളാണ് പരസ്‌പരം കെട്ടിപ്പിടിച്ചത്.

സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ കോളേജ് അധികൃതർക്ക് നേരെ വ്യാപക വിമർശനമാണ് ഉണ്ടായത്. വീഡിയോയിലെ ഏഴ് വിദ്യാർത്ഥികളെ തുടർന്ന് അധികൃതർ സസ്‌പെൻ‌‌ഡ് ചെയ്‌തു. ക്ളാസിൽ അദ്ധ്യാപകരില്ലാത്ത സമയത്തായിരുന്നു വിദ്യാർത്ഥികൾ ആശ്ലേഷിക്കുകയും അത് സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തത്.