ലൈംഗികാതിക്രമം; രണ്ടാം കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം

Friday 12 August 2022 2:59 PM IST

കോഴിക്കോട്: രണ്ടാം ലൈംഗികാതിക്രമ കേസിലും സാഹിത്യകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

കൊയിലാണ്ടി നന്തി കടപ്പുറത്ത് നടന്ന വനിതാ ക്യാംപിനിടെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു യുവ എഴുത്തുകാരി പരാതി നൽകിയത്. 2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മുൻപ് മറ്റൊരു എഴുത്തുകാരി നൽകിയ ലൈംഗികാതിക്രമ പരാതിയിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

Advertisement
Advertisement