ഇൻസ്റ്റഗ്രാമിലൂടെ പരിചയം, പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ഒരു വർഷത്തോളം; യുവാവ് അറസ്റ്റിൽ

Friday 12 August 2022 4:01 PM IST

തൃശൂർ: നെടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വടൂക്കര എസ് എൻ നഗർ കൈപ്പറമ്പൻ അമലാണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുപുഴ സ്വദേശിയായ പെൺകുട്ടിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

പ്രണയം നടിച്ച് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡനത്തിനിരയാക്കിയത്. പോക്‌സോയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ്. ഐ.അനുദാസ്,എ.എസ്. ഐ. ബാലസുബ്രമണ്യൻ. സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ ജയന്തി, സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് അമലിനെ പിടികൂടിയത്. പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.