വെളുപ്പിൽ ഗ്ളാമറസായി രസ്‌ന

Saturday 13 August 2022 6:00 AM IST

വെളുപ്പ് വസ്‌ത്രത്തിൽ അതീവ ഗ്ളാമറസ് ലുക്കിൽ രസ്‌ന പവിത്രൻ .ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് രസ്‌ന. ചെറിയ വേഷങ്ങളിൽ പോലും അഭിനയിക്കുന്ന രസ്‌നയുടെ കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്നതാണ്. ഉൗഴം സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരി വേഷം, ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖർ സൽമാന്റെ സഹോദരി വേഷം എന്നിവയിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് രസ്ന. വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിന്ന രസ്ന മൂന്നുവർഷത്തിനുശേഷം അഭിനയിച്ച ചിത്രമായ പടച്ചോനെ ഇങ്ങള് കാത്തോളീ റിലീസിന് ഒരുങ്ങുകയാണ്. ഷീബ എന്ന കഥാപാത്രത്തെയാണ് ആക്ഷേപ ഹാസ്യത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രസ്‌ന അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയും ആൻ ശീതളും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിത് ബാല ആണ് സംവിധാനം ചെയ്യുന്നത്.