ടിനിടോം തമിഴിലേക്ക്
Saturday 13 August 2022 6:00 AM IST
റഹ്മാൻ നായകനായി അഭിനയിക്കുന്ന ഓപ്പറേഷൻ അരപൈമ എന്ന ചിത്രത്തിലൂടെ ടിനിടോം തമിഴിലേക്ക്. നവാഗതനായ പ്രാശ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ട്രാൻസ്ജെൻഡറുടെ വേഷമാണ് ടിനി ടോം അവതരിപ്പിക്കുന്നത്. പ്രതിനായകവേഷം കൂടിയാണ്. സുരേഷ് ഗോപി ചിത്രം പാപ്പൻ ആണ് ടിനിടോമിന്റേതായി അവസാനം റിലീസ് ചെയ്തത്. അഭിനയ, നേഹ സക്സേന, അനൂപ് ചന്ദ്രൻ, അരവിന്ദ് പ്രകാശ്, ഷിഹാദ്, ബാലാജി ശർമ്മ, മനീഷ മാർട്ടിൻ എന്നിവരാണ് ഒാപ്പറേഷൻ അരപൈമയിലെ മറ്റ് താരങ്ങൾ.
ടൈം ആൻഡ് ടൈഡ് ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിന് ഫിനിക്സ് ഉദയൻ ഛായാഗ്രഹണം നിർവഹിക്കുന്നു. രാകേഷ് ബ്രഹ്മാനന്ദൻ സംഗീത സംവിധാനം ഒരുക്കുന്നു. തമിഴിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.