അർജുനും അനശ്വരയും ഒരുമിക്കുന്ന പ്രണയ വിലാസം

Saturday 13 August 2022 6:00 AM IST

അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസം കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ചു. ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ശരണ്യയ്ക്കുശേഷം അർജുൻ അശോകനും അനശ്വര രാജനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. നിരവധി ചിത്രങ്ങളുമായി വിജയകരമായ യാത്രയിലാണ് അർജുൻ അശോകൻ.രോമാഞ്ചം, തുറമുഖം എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവരോടൊപ്പം അർജുൻ അശോകൻ അഭിനയിക്കുന്നുണ്ട്. അതേ സമയം മൈക്ക് ആണ് റിലീസിന് ഒരുങ്ങുന്ന അനശ്വര രാജൻ ചിത്രം. സാറ എന്ന നായിക കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്

പുതുമുഖം രഞ്ജിത് സജീവ് ആണ് നായകൻ. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് 19ന് റിലീസ് ചെയ്യും. രോഹിണി മൊളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ജെ.എ എന്റർടെയ്ൻ മെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം കൂടിയാണ്.

Advertisement
Advertisement