സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം, വേദിയിൽ അതിക്രമിച്ച് കയറിയ അക്രമി രണ്ട് തവണ നെഞ്ചിൽ കുത്തി

Friday 12 August 2022 9:28 PM IST

ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കു നേരെ ന്യൂയോർക്കിൽ വധശ്രമം. ഒരു പൊതു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി സൽമാൻ റുഷ്ദിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. അക്രമി റുഷ്ദിയുടെ നെഞ്ചിൽ രണ്ട് തവണ കുത്തിയതായി ദൃക്സാക്ഷി പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നേരത്തെ ഷിയ വിഭാഗത്തിൽ നിന്ന് റുഷ്ദിക്ക് വധഭീഷണി ഉണ്ടായിരുന്നു. റുഷ്ദിയുടെ സാത്താനിക്ക് വേഴ്സസ് എന്ന പുസ്തകത്തിലെ ഉള്ളടക്കത്തെ ചൊല്ലിയായിരുന്നു ഷിയാ മുസ്‌ലീം സംഘടനകൾ റുഷ്ദിക്കെതിരെ പ്രതിഷേധിച്ചത്. അക്രമിയെ പൊലീസ് പിടികൂടി.

Advertisement
Advertisement