ഇ.വി.എമ്മിനെതിരായ ഹർജി തള്ളി

Saturday 13 August 2022 12:35 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ സെക്ഷൻ 61എ യുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഈ പൊതു താല്പര്യ ഹർജിയിൽ മെറിറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സഞ്ജയ്‌കിഷൻ കൗൾ, ജസ്റ്റിസ് എ.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളി. ഇന്ത്യൻ ഭരണഘടനയുടെ 100-ാം അനുച്ഛേദം പരാമർശിച്ച് സെക്ഷൻ 61 എ പ്രകാരം ഇ.വി.എം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എം.എൽ. ശർമ്മയാണ് ഹർജി നൽകിയത്.

Advertisement
Advertisement