തൈക്കടപ്പുറം പി.എച്ച്.സി സി.എച്ച്.സിയായി ഉയർത്തി

Friday 12 August 2022 10:52 PM IST
തൈക്കടപ്പുറം പ്രാഥമികാ രോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനം ആരോഗ്യ - വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. സംസ്ഥാനത്തിന്റെ രോഗപ്രതിരോധ മേഖലയിൽ ഫലപ്രദമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ വൈസ് ചെയർമാൻ പി. പി.മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ലത, വാർഡ് കൗൺസിലർ അൻവർ സാദിക്, ഡിഎംഒ ഡോ. എ വി രാംദാസ്, ആർദ്രം പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ വി. സുരേശൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ, ടി. വി ഭാസ്കരൻ, മാമുനി വിജയൻ,അഡ്വ. കെ.പി നസീർ, ഇ. പുഷ്പ കുമാരി , മുഹമ്മദ് പള്ളിവളപ്പിൽ, പി.വി സുകുമാരൻ എന്നിവർ സംസാരിച്ചു. ടിവി ശാന്ത സ്വാഗതവും തൈക്കടപ്പുറം പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോക്ടർ പി.എസ്. ശാരദ നന്ദിയും പറഞ്ഞു.

Advertisement
Advertisement